Tuesday, March 6, 2007

നിലവിളക്ക്

അന്ന്
ടെലഫോണിന്‍റെ
നിലവിളിയായാണ്
ലോകത്തിന്‍റെ ആദ്യകാഹളം
മുഴങ്ങിയത്!
അന്ന് പറഞ്ഞ വാക്കുകളുടെ
തീപ്പൊരിയിലാണ്
ബുദ്ധന്‍ വീണ്ടും ചിരിച്ചത്!
ലോകം അവസാനിച്ചില്ല!
ആയിരം സ്വപ്നങ്ങള്‍
ചാന്പലായി..
രണ്ടുപേര്‍ വൊകലാംഗരായി...
ഹൃദയം നഷ്ടപ്പെട്ട ഞാനും
എല്ലാം നഷ്ടപ്പെട്ട അവളും!!

ഇന്നലെ
അമ്മയുടെ മടിയില്‍ കിടന്ന്
ബ്ലാക്ക് ആന്‍റ് വൈറ്റ് ടീവിയില്‍
`പ്രണയവര്‍ണ്ണങ്ങള്‍' സിനിമകാണവേ
അടച്ചിട്ട ജാലകപഴുതിലൂടെ
വന്ന മഴവില്ല് നീ!!!

ഇന്ന്
നീ എന്‍റെയുള്ളിലെ
ഇരുട്ടിലൊരു വഴിവിളക്ക്..
എന്‍റെ നിറം മങ്ങിയ സന്ധ്യയിലെ
സിന്ദൂരരേഖ..
എന്‍റെ ആസക്തിയുടെ ചാരത്തിലെ
നിലവിളക്ക്..

നാളെ
നമ്മള്‍
ഞാന്‍ ഇതുവരെ കാണാത്ത
സ്വപ്നതീരത്തുപതിഞ്ഞ കാല്പ്പാടുകള്‍!!!