Wednesday, February 14, 2007

പ്രഹേളിക
`ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും
ജീവിതത്തോടു പൊരുതിനേടുക'
മഹത് വചന ഘോഷങ്ങള്‍
ഇന്ന് മരീചികയാവുന്നു.
എങ്ങനെ എവിടെ നാം തുടങ്ങുന്നുവോ
അവിടം
അസ്തമയത്തെ കൊതിക്കുന്ന
മനസ്സാണിന്ന്.
മുന്നോട്ടു ചലിക്കാന്‍ മുഖമുണ്ടെങ്കിലും
ആ മുഖം
മുഖംമൂടികള്‍ക്കുള്ളില്‍
ആഴ്ന്നു പോകുന്നു.
തുടക്കങ്ങള്‍ക്കൊക്കെയും
തിടുക്കങ്ങളുടെ കലന്പലുകള്‍
മുടക്കം സൃഷ്ടിക്കുന്നു.
എന്നുമെന്നും
വികാരങ്ങളെ ധ്യാനിച്ചു ശീലിച്ച
മനുഷ്യന്
ഇന്ന്,
വികാരമെന്നത്
വൃഥാനോവായിത്തീര്‍ന്നിരിക്കുന്നു.
ഉദയസൂര്യനില്‍ കണ്ട ഔദാര്യശീലത്തിന്
ഉണ്മയല്ലാത്ത അരണ്ടവെളിച്ചത്തെ
വരച്ചുവയ്ക്കാന്‍
ധൈര്യപ്പെടുന്ന ചിത്രകാരന്‍.
സ്വപ്നത്തിലും സൌന്ദര്യഭാവം
വികൃതമായ് വിരിയുന്നു
പിന്നെയെങ്ങനെ യാഥാര്‍ത്ഥ്യത്തില്‍
സൌന്ദര്യം തെളിയും
ഇനിയെവിടെ കവിതയെത്തിരയും
ഇനിയെന്തിന് കവിതയെത്തിരയും
ഇനിയെങ്ങനെ കവിതയെത്തിരയും
തളരാതെ തിരയാം
എന്തെങ്കിലും തടയും!!!!

2 comments:

Sreejith K. said...

നല്ല ചിന്തകള്‍ നീരുറവേ. ഈ ബ്ലോഗിന്റെ നാമം മലയാളത്തിലാക്കണമെന്നും ഓരോ പോസ്റ്റിനും പേരു കൊടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. രണ്ടും സെറ്റിങ്ങ്സില്‍ പോയാല്‍ ശരിയാക്കാവുന്നതാണ്. മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം.

Neerurava said...

സുഹൃത്തേ...
ബ്ലോഗില്‍ ഓരോ തലക്കെട്ടുകളായി കവിതകള്‍ കൊടുക്കണമെങ്കില്‍ എന്താണ് ചെയ്യേണ്ടത്. ആദ്യമായി തുടങ്ങിയതിന്‍റെ ഒരു വെപ്രാളമാണെന്നുകൂട്ടിക്കോളൂ...
സഹായിക്കുമല്ലോ?
കന്മദം