കിടക്കപ്പായയില്‍ നിന്നും
പിടഞ്ഞെഴുന്നേറ്റത്
അവളുടെ
തുരുന്പിച്ച മുലകളെ
തട്ടിമാറ്റിക്കൊണ്ടാണ്.
എങ്ങോട്ടെന്നില്ലാതെ
അലക്ഷിയനായി
അക്ഷോഭ്യനായി
അമ്മപെങ്ങന്മാരെ
ഓര്‍ത്ത് മനസ് നീറി.
മാംസവില്പന, പെണ്ണുങ്ങള്
മടുക്കുന്നതെന്നാണാവോ!
അന്നൊരു പക്ഷെ
ആണ്‍സമൂഹം
ഭൂമുഖത്തില്ലായിരിക്കാം!
അല്ലെങ്കിലും,
അവരിലും
`ആണത്തം'
അല്പാല്പമായി
തേഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്നു.
ആണ് പെണ്ണും
പെണ് ആണുമായി,
ശാന്തി ശാന്തനായി,
വിനയന് വിനയനായി
രൂപാന്തരവും
ഭാവാന്തരവും
സംഭവിക്കുന്ന
ഈ
ജൈവശാസ്ത്രഘടനയുടെ
ഭൌതികവും
രസതന്ത്രവും
എന്താവും?
ഇതിനൊക്കെയിടയില്‍
സങ്കല്പലോകം
വെറും
വേഷക്കെട്ട്!
നിറമാര്‍ന്ന ചിന്തകള്‍
വെറും
നിമിഷച്ചായം!
ബീജാദാനം
വെറും
ബാലന്‍സില്ലാത്ത
ബാലന്‍സ് ഷീറ്റ്!!!!
Subscribe to:
Post Comments (Atom)
6 comments:
സീറോ ബാലന്‍സ്... അതല്ലെ അതിന്റൊരു ശരി..
അങ്ങനെയൊരു കാലം വരട്ടെ! അപ്പൊ നോക്കാം!
ഏന്തിനാണ് ഇത്ര ക്ഷോഭം...നമുക്കു സമാധാനം ഉണ്ടാക്കാം.
lokathinte karutha mukham kavithayiloode thurannukattiya chchikku ..aasamsakal...
മോബ് ചാനല്‍ http://www.mobchannel.com സ്പോണ്സര് ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്‍ട്രികള്‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com/ സന്ദര്‍ശിക്കുക..... എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 ആണ്.
:)
Post a Comment