Wednesday, February 14, 2007

കിറുക്കലുകള്‍

വേര്‍പാട്
പരിചയങ്ങള്‍ പുതുക്കണം!
ശ്വാസം മുട്ടിക്കുന്ന
ഭാഷാവൈവിധ്യങ്ങള്‍ക്കിടയില്‍
അമ്മ മലയാളത്തിന്‍റെ
മൊഴിമുത്തുകള്‍
ചിതറിക്കേട്ടപ്പോള്‍
ആ ദിശയിലേയ്ക്ക് ചെവികളും,
പിന്നെ പാദങ്ങളും ചലിച്ചു.
അവിടത്തെ ചിരികള്‍ക്ക്
തെങ്ങിന്‍ തോട്ടത്തിന്‍റെ
കലപിലയുണ്ട്,
അവിടത്തെ ശബ്ദത്തിന്
പറങ്കിമാങ്ങായുടെ
മാധുര്യമുണ്ട്,
അവിടത്തെ നിശ്വാസങ്ങള്‍ക്ക്
നന്മയുടെ നിനവുകളുണ്ട്.
ആനന്ദമൂര്‍ച്ചയില്‍
അവരോടൊത്ത് ഭക്ഷണപ്പുരയിലേയ്ക്ക്...
കത്തിയും മുള്ളും
നിരത്തിവച്ച `കൊട്ടത്തളം'!
അഞ്ചുവിരലിന്‍റെ
പഞ്ചഗുസ്തിയറിയാത്ത
പാവം പാസ്റ്റയും പിസ്റ്റയും
ഹാംബര്‍ഗും സോസജ്ജും!
എന്തിനി ചെയ്യേണ്ടു?
കാളനോ ഓലനോ
ചിത്രത്തിലെങ്കിലും
കണ്തിരുന്നെങ്കിലെന്ന്
മനസ്സുപറഞ്ഞത്
കൂശിനിക്കരന്‍ അറിഞ്ഞോ?
എങ്ങോ മണക്കുന്നു
അവിയലിന്‍ ആരവം
ആ ദിശയിലേയ്ക്ക് മൂക്കുകളും,
പിന്നെ പാദങ്ങളും ചലിച്ചു!
അവിടത്തെ ചെന്പുപാത്രങ്ങള്‍ക്ക്
തറവാട്ടിന്‍റെ തവിട്ടുനിറം
അവിടത്തെ ചേരുവകള്‍ക്ക്
മുത്തശ്ശിയുടെ കൈപുണ്യം!
അങ്ങനെ കലാവിരുന്നിന്
കാഹളം മുഴങ്ങി,
പോപ്പും റാപ്പും
കണ്ണുകളേയും കര്‍ണ്ണങ്ങളേയും
തകര്‍ത്തെറിയവേ
ലാസ്യഭാവങ്ങള്‍ക്കായ്
കണ്ണുകള്‍ പരതി....
അങ്ങപ്പുറത്ത്
മിനുക്കുകൂട്ടിന്‍റേയും
മിഴാവിന്‍റേയും വര്‍ണ്ണവിസ്മയം,
ആ ദിശയിലേയ്ക്ക് കണ്ണുകളും,
പിന്നെ പാദങ്ങളും ചലിച്ചു!
അവിടത്തെ ചലനങ്ങള്‍ക്ക്
ചെറ്റക്കുടിലിന്‍റെ ചിലന്പലുകളുണ്ട്,
അവിടത്തെ താളങ്ങളില്‍
കൂമന്‍ മൂളുന്ന കൂവിച്ചയുണ്ട്!
എന്തിനിനി നാട്ടിലേയ്ക്കു പോണം!
എല്ലാമെല്ലാം ഓര്‍മ്മയില്‍
തിളങ്ങുന്നു!
ഓര്‍മ്മകളുടെ മാധുര്യം
ആവോളം നുകരാന്‍
അകന്നുതന്നെയിരിക്കം,
എല്ലാത്തിനും സൌന്ദര്യമുണ്ടപ്പോള്‍!!

5 comments:

കണ്ണൂരാന്‍ - KANNURAN said...

ഓര്‍മ്മകളുടെ മാധുര്യം
ആവോളം നുകരാന്‍
അകന്നുതന്നെയിരിക്കം,
എല്ലാത്തിനും സൌന്ദര്യമുണ്ടപ്പോള്‍!!

സത്യം..

ഇട്ടിമാളു അഗ്നിമിത്ര said...

നിനവോലയുടേ നിനവുകള്‍ക്ക് നിലാവിന്റെ നിറമാണല്ലോ... ഇന്നലെകളും ഇന്നുകളും ചേര്‍ന്ന ഒരു കണ്ണുപൊത്തിക്കളി..

വിഷ്ണു പ്രസാദ് said...

ബ്ലോഗില്‍ ആകര്‍ഷകമായി തോന്നിയത്...പ്രൊഫൈല്‍ ഫോട്ടോയില്‍ കാണുന്ന വിഷാദവും അരണ്ട വെളിച്ചത്തില്‍ നിന്ന് നിറഞ്ഞ വെളിച്ചത്തിലേക്കുള്ള ആ നോട്ടവുമാണ്...കവിത ആ ഫോട്ടോയിലുണ്ട്,പോസ്റ്റ്
അത് ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.മലയാളം കേള്‍ക്കുമ്പോഴുള്ള ആ വികാരങ്ങളുടെ തള്ളല്‍ എല്ലാ പ്രവാസികളും അനുഭവിക്കുന്നുണ്ടാവും.

Unknown said...

Ellathinum Saundharyamundu..niraye ..niraye .. Saundharyam...

Unknown said...

saundfull memmories....